ആലപ്പുഴ : അഖിലേന്ത്യാ കിസാൻസഭയുടെ 35-ാമത് ദേശീയസമ്മേളനം 13 മുതൽ 16 വരെ തൃശ്ശൂരിൽ നടക്കും. സമ്മേളനനഗറിൽ ഉയർത്താനുള്ള പതാക ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽനിന്നു പുറപ്പെടും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് മണ്ഡപത്തിനുസമീപം ചേരുന്ന സമ്മേളനത്തിൽ എ.ഐ.കെ.എസ്. ദേശീയ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻപിള്ള, ജാഥാ ക്യാപ്റ്റനും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമായ എം. വിജയകുമാറിന് പതാക കൈമാറും.
10-നു രാവിലെ എട്ടിന് 35-ാം സമ്മേളനത്തിന്റെ പ്രതീകമായി 35 വീതം അത്ലറ്റുകൾ 35 ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ പ്രയാണം തുടങ്ങും. തിരുവമ്പാടി, ജനറൽ ആശുപത്രി, വെള്ളക്കിണർ, കളക്ടറേറ്റ്, ശവക്കോട്ടപ്പാലം, ആറാട്ടുവഴി, കൊമ്മാടി, തുമ്പോളി, പാതിരപ്പള്ളി, കലവൂർ, കഞ്ഞിക്കുഴി, മാരാരിക്കുളം, കണിച്ചുകുളങ്ങര, തിരുവിഴയിലൂടെ കടന്ന് വയലാർ രക്തസാക്ഷിമണ്ഡപത്തിലെത്തും.
അവിടെ പുഷ്പാർച്ചനയ്ക്കുശേഷം ജാഥ തുടരും. വൈകീട്ട് അഞ്ചിന് അരൂരിൽ ജില്ലയിലെ പര്യടനം പൂർത്തിയാക്കും. അടുത്തദിവസം എറണാകുളം ജില്ലയിൽ പ്രവേശിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..