കേരള ബാങ്ക് ജീവനക്കാർ ധർണ നടത്തി


• കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി കേരള ബാങ്ക് ആലപ്പുഴ റീജണൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഓർഗനൈസിങ് സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി കേരള ബാങ്ക് ആലപ്പുഴ മേഖലാ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഒഴിവുള്ള തസ്തികകളിൽ അടിയന്തര നിയമനം നടത്തുക, സോഫ്റ്റ്‌വേർ മൈഗ്രേഷനുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ഓർഗനൈസിങ് സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബ്രഹ്മമോഹൻ അധ്യക്ഷനായി. പി.എം. പ്രമോദ്, എം. ബാബു, ജി. രാജേഷ്, വി.ബി. പത്മകുമാർ, ടി.ജെ. ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..