ആലപ്പുഴ : പ്രതിസന്ധിയിലായ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസമായി സബ്സിഡി കുടിശ്ശികത്തുക എത്തി.
കുടുംബശ്രീ ജില്ലാമിഷനു സബ്സിഡി നൽകാൻ 80 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇത് ജില്ലാ മിഷൻ വിതരണംചെയ്തുതുടങ്ങി. രണ്ടുമുതൽ ആറുമാസം വരെയുള്ള കുടിശ്ശികയാണിത്.
തുക കിട്ടാഞ്ഞതിനാൽ പല ഹോട്ടലുകളും പൂട്ടൽ ഭീഷണിയിലായിരുന്നു. കൂലിനോക്കാതെ കിട്ടുന്ന പണം മുഴുവൻ ഹോട്ടലുകളുടെ നിലനിൽപ്പിനായി മാറ്റിവെച്ചാണ് പലരും കഴിഞ്ഞിരുന്നത്.
ജില്ലയിൽ 87 ജനകീയ ഹോട്ടലുകളാണുള്ളത്. കുടിശ്ശികയായി 1.05 കോടി രൂപയും. കുറേശ്ശെയായാണ് തുക അനുവദിക്കുന്നത്. ബാക്കിത്തുകയും വൈകില്ലെന്ന് അധികൃതർ പറയുന്നു.
പഞ്ചായത്തുതലത്തിൽ മോണിറ്ററിങ് സമിതി ചേർന്ന് അപേക്ഷിച്ചവരുടെ തുകയാണ് നിലവിൽ നൽകുന്നത്. എന്നാൽ, മുഴുവൻ ജനകീയ ഹോട്ടലുകളും സബ്സിഡിക്ക് അപേക്ഷിച്ചാൽ ഈ തുക തികയാതെവരും.
20 രൂപയുടെ ഊണിന് പത്തുരൂപയാണ് സർക്കാർ നൽകുന്നത്. അരിക്കും പലവ്യഞ്ജനത്തിനും പച്ചക്കറിക്കും ഗ്യാസിനുമെല്ലാം വിലകൂടിയിട്ടും ഊൺവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നും മുന്നൂറോളം ഊണുവരെ വിൽക്കുന്ന ഹോട്ടലുകളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..