• തുമ്പോളി സെയ്ന്റ്തോമസ് പള്ളിയിൽ അമലോത്ഭവമാതാവിന്റെ ദർശനത്തിരുന്നാളിന്റെ ഭാഗമായി വ്യാഴാഴ്ച നടന്ന തിരുന്നാൾ പ്രദക്ഷിണം.
ആലപ്പുഴ : പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ തുമ്പോളി സെയ്ന്റ് തോമസ് പള്ളിയിൽ മാതാവിന്റെ അമലോത്ഭവത്തിരുനാൾ ആഘോഷിച്ചു. വിശ്വാസികളുടെ വലിയ തിരക്കാണുണ്ടായിരുന്നത്.
രാവിലെ ദിവ്യബലിയോടെയായിരുന്നു തുടക്കം. ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കലിന്റെ കാർമികത്വത്തിൽ ഫാ. തോമസ് ഷൈജു ചിറയിൽ സന്ദേശം നൽകി. തുടർന്നു റവ. ഫാ. ബർണാർഡ് പണിക്കവീട്ടിലിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. അലൻ ലെസ്ലിൻ പനക്കൽ സന്ദേശം നൽകി.
വൈകീട്ടോടെ നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കാർമികനായി. തിരുനാൾ പ്രദക്ഷിണത്തിന് റവ. ഫാ. ജോണി കളത്തിൽ കാർമികത്വം വഹിച്ചു. തുടർന്നുനടന്ന ദിവ്യബലിയിൽ ഫാ. സുഭാഷ് പരുത്തിയിൽ, ഫാ. ജോണി കൊച്ചീക്കാരൻവീട്ടിൽ, ഫാ. ഫ്രാൻസിസ് കൊടിയനാട്, ഫാ. ബെൻസി സെബാസ്റ്റ്യൻ കണ്ടനാട്ട് എന്നിവർ കാർമികത്വം വഹിച്ചു. 15-നാണ് പ്രസിദ്ധമായ എട്ടാമിടം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..