Caption
ആലപ്പുഴ : ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുണ്ടായിരുന്ന തടസ്സം നീങ്ങി. മൂന്ന് ആശുപത്രികളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആഴ്ചയിൽ നാലുദിവസവും മാവേലിക്കര ജില്ലാ ആശുപത്രി, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ഓരോ ദിവസവുമാണു സേവനം ലഭിക്കുക.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനെത്തുടർന്ന് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സമുണ്ടായിരുന്നു. തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷയെഴുതുന്നതിനും ബുദ്ധിമുട്ടുകൾ നേരിട്ടു. ഇക്കാര്യം മാതൃഭൂമി കഴിഞ്ഞദിവസം വാർത്തയാക്കിയിരുന്നു.
ഭിന്നശേഷിക്കാരുടെ സംഘടന വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കഴിഞ്ഞദിവസം ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുകയായിരുന്നു. സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളിൽ വേഗം തീർപ്പുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് സംഘടനാ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുമെന്ന ഉറപ്പുപാലിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഭിന്നശേഷി സംഘടനയായ ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ കോർപ്പറേഷൻ ജില്ലാ പ്രസിഡന്റ് ഹരിപ്പാട് രാധാകൃഷ്ണനും സെക്രട്ടറി എസ്. ഹരികുമാർ പൂങ്കോയിക്കലും അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..