വിലക്കയറ്റം നിയന്ത്രിക്കണം - എൽ.ജെ.ഡി.


ആലപ്പുഴ : ഭക്ഷ്യധാന്യങ്ങളുടേയും നിത്യോപയോഗവസ്തുക്കളുടേയും വിലക്കയറ്റം നിയന്ത്രിക്കാൻ ഉടൻ നടപടിവേണമെന്ന് ലോക് താന്ത്രിക് ജനതാദൾ ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു. കർഷകനു മിനിമംതാങ്ങുവില ഉറപ്പാക്കുന്നതിനൊപ്പം നിത്യോപയോഗസാധനങ്ങളുടെ വിലനിയന്ത്രിക്കാൻ കാര്യക്ഷമമായ വിപണി ഇടപെടലുകൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കണം. ലോക് താന്ത്രിക് ജനതാദൾ ആലപ്പുഴ, മാവേലിക്കര പാർലമെന്റ്‌ മണ്ഡലം കൺവെൻഷനുകൾ ഫെബ്രുവരിയിൽ നടത്തും.

ജില്ലാ പ്രസിഡൻ്റ് ജി. ശശിധരപ്പണിക്കർ അധ്യക്ഷതവഹിച്ചു. കിസാൻ ജനത സംസ്ഥാന പ്രസിഡൻറ് പ്രൊഫ.വി. മാധവൻപിള്ള, എൽ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പ്രൊഫ.എസ്.കെ. ഗോവിന്ദൻകുട്ടി കാർണവർ, സാദിക് മാക്കിയിൽ, അനിരാജ് ആർ. മുട്ടം, ജമാൽ പള്ളാത്തുരുത്തി, സതീഷ് വർമ, ആർ. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..