ആലപ്പുഴ : കൃത്രിമ അവയവങ്ങൾ നിർമിച്ചുനൽകുന്ന ജില്ലയിലെ ആദ്യ ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെന്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. നിയമനം ലഭിച്ച രണ്ടു റീഹാബിലിറ്റേഷൻ ടെക്നീഷ്യന്മാരും ജോലിയിൽ പ്രവേശിച്ചില്ല. കൃത്രിമാവയവങ്ങൾക്ക് അപേക്ഷിച്ചവർ ഇനിയും ഏറെനാൾ കാത്തിരിക്കേണ്ടിവരും.
ജനറൽ ആശുപത്രിയിലെ ലിംബ് ഫിറ്റിങ് സെന്ററിൽ നിലവിൽ ഒരു സാങ്കേതികവിദഗ്ധനേയുള്ളൂ. എല്ലാ ജോലിയും ഈ ഒരാളാണ് ചെയ്യേണ്ടത്. ഇതുമൂലം കൃത്രിമാവയവങ്ങൾ നൽകാൻ ഏറെ വൈകുന്നു.
ഏതാനും മാസം മുമ്പും കേന്ദ്രം പ്രതിസന്ധി നേരിട്ടിരുന്നു. അപേക്ഷിച്ച് ഒരുവർഷത്തിലേറെ കഴിഞ്ഞിട്ടും കൃത്രിമാവയവം കിട്ടാത്തവരുണ്ടായിരുന്നു. പരാതികൾ ഉയരുകയും മാതൃഭൂമിയിൽ വാർത്തയാവുകയും ചെയ്തപ്പോഴാണ് രണ്ടു സാങ്കേതിക വിദഗ്ധരെക്കൂടി നിയമിക്കാൻ നടപടിയാരംഭിച്ചത്. എന്നാൽ, സർക്കാർ മേഖലയിൽ ശമ്പളം കുറവായതിനാൽ നിയമനം ലഭിച്ച രണ്ടുപേരും എത്തിയില്ല.
കൈ, കാൽ, പാദം, കൈപ്പത്തി എന്നിവ അപകടത്തിൽ നഷ്ടമായവരും പ്രമേഹം ബാധിച്ച് കാൽ മുറിച്ചുകളഞ്ഞവരുമെല്ലാം കൃത്രിമാവയവങ്ങൾക്കായി അപേക്ഷിച്ചു കാത്തിരിക്കുകയാണ്. ഒരുവർഷം മുൻപേ അപേക്ഷിച്ചിട്ടും അവയവങ്ങൾ കിട്ടാത്തവരുണ്ട്. ഒരു ടെക്നീഷ്യനെക്കൊണ്ടുമാത്രം ആവശ്യത്തിനനുസരിച്ച് ഇവ നിർമിച്ചുനൽകാൻ കഴിയാത്ത സ്ഥിതിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..