സ്കൂൾക്കെട്ടിടങ്ങൾ അണിഞ്ഞൊരുങ്ങുന്നു; പുതിയതിന്റെ ശിലാസ്ഥാപനം ഇന്ന്


ആലപ്പുഴ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയവയുടെ ശിലാസ്ഥാപനവും വെള്ളിയാഴ്ചമുതൽ വിവിധ തീയതികളിൽ നടക്കും.

2020-21 ൽ പൊതുവിദ്യാഭ്യാസവകുപ്പ് അനുവദിച്ച പ്ലാൻഫണ്ടായ മൂന്നുകോടിരൂപ ഉപയോഗിച്ചുള്ള കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾക്കെട്ടിടത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച മൂന്നിന് പി.പി. ചിത്തിരഞ്ജൻ എം.എൽ.എ. നിർവഹിക്കും. ഗവ. എൽ.പി.എസ്. കുട്ടമംഗലത്തിലെ പുതിയ ബഹുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനം 15-നു രാവിലെ 11.30-ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്ക് ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

അഞ്ചുകോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ രണ്ടാം ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം ജനുവരി രണ്ടിന് ഉച്ചയ്ത്തു 12-ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ഒരുകോടി കിഫ്ബി ഫണ്ടുപയോഗിച്ചു നിർമിച്ച വെള്ളിയാകുളം ഗവ. യു.പി.എസിലെ മികവിന്റെ കേന്ദ്രം 10 മണിക്ക് ഉദ്ഘാടനംചെയ്യും.

ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾക്കെട്ടിടം, അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾക്കെട്ടിടം, സജി ചെറിയാൻ എം.എൽ.എ.യുടെ താത്‌പര്യപ്രകാരം 334 ലക്ഷം ബജറ്റുഫണ്ട് ഉപയോഗിച്ചു നിർമിച്ച വിദ്യാഭ്യാസ കോംപ്ലക്സിന്റെ ഉദ്ഘാടനം എന്നിവ ജനുവരി ഒൻപതിന് മന്ത്രി വി. ശിവൻകുട്ടി ചെയ്യും. വിദ്യാകിരണം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ.കെ. പ്രസന്നൻ അറിയിച്ചതാണിത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..