മാവേലിക്കര : എസ്.എൻ.ഡി.പി. യോഗം 2425-ാം നമ്പർ കല്ലിമേൽ ശാഖയിലെ പുനഃപ്രതിഷ്ഠാ ഉത്സവം 29 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. 29-നു രാവിലെ 9.30-നു വഴുവാടി സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന വിഗ്രഹഘോഷയാത്ര മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് ആറിനു ചേരുന്ന വരവേൽപ്പ് സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. ശാഖാ പ്രസിഡന്റ് എ.എസ്. അശോക് ബാബു അധ്യക്ഷനാകും.
ഓഫീസ് മന്ദിര സമർപ്പണം എം.എസ്. അരുൺകുമാർ എം.എൽ.എ. നിർവഹിക്കും. 30-നു രാത്രി ഏഴിനു നാമജപാർച്ചന, 31-നു രാവിലെ 11.30-നു താഴികക്കുടം പ്രതിഷ്ഠ, ഫെബ്രുവരി ഒന്നിനു രാവിലെ 7.45-നു വിഗ്രഹ പ്രതിഷ്ഠ, 10-നു നടക്കുന്ന ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..