• വേടരപ്ലാവ് അങ്കണവാടിക്ക് കോൺഗ്രസ് വാർഡ് കമ്മിറ്റി വാങ്ങിനൽകിയ സ്ഥലത്തിന്റെ ആധാരം കൊടിക്കുന്നിൽ സുരേഷ് എം.പി. ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കു കൈമാറുന്നു
ചാരുംമൂട് : കോൺഗ്രസ് വാർഡ് കമ്മിറ്റി താമരക്കുളം പഞ്ചായത്തിലെ വേടരപ്ലാവ് 115-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടംപണിയാൻ മൂന്നുസെന്റ് സ്ഥലം വാങ്ങിനൽകി. നിലവിലുണ്ടായിരുന്ന സ്ഥലം അനുയോജ്യമല്ലെന്നു കണ്ടെത്തിയതിനെത്തുടർന്നാണിത്. വേടരപ്ലാവിൽ സ്മാർട്ട് അങ്കണവാടിക്ക് കെട്ടിടംപണിയാൻ ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഇടപെട്ട് 27.60 ലക്ഷം രൂപ അനുവദിച്ചിരുന്നു.
മണ്ണുപരിശോധനയിൽ കെട്ടിടംപണിയാൻ സ്ഥലം അനുയോജ്യമല്ലെന്നു കണ്ടെത്തി. വിവരം ജില്ലാ പഞ്ചായത്തംഗം പഞ്ചായത്ത് അധികൃതരെ അറിയിച്ചു.
വേടരപ്ലാവ് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന ജി. മാധവൻകുട്ടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ബി. ഹരികുമാർ വഴി ഈ വിവരം അറിഞ്ഞു. ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം ഉടൻതന്നെ അങ്കണവാടിക്ക് കെട്ടിടംപണിയാൻ ആവശ്യമായ ഭൂമി സൗജന്യമായി വിട്ടുനൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
എന്നാൽ സ്ഥലത്തിനുള്ള വില പാർട്ടി സമാഹരിച്ചുനൽകി. സ്ഥലത്തിന്റെ ആധാരം കൊടിക്കുന്നിൽ സുരേഷ് എം.പി. ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കു കൈമാറി.
ടി. മന്മഥൻ അധ്യക്ഷനായി. കോശി എം. കോശി, മനോജ് സി. ശേഖർ, ഹരിപ്രകാശ്, ജി. വേണു, പി.ബി. ഹരികുമാർ, കുഞ്ഞുമോൻ ജോവില്ല, ജി. മാധവൻകുട്ടി, ജോൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..