• സേവാഭാരതി തലവടിയും ചൈതന്യാ കണ്ണാശുപത്രിയും ചേർന്നുനടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ്
എടത്വാ : സേവാഭാരതി തലവടിയും ചൈതന്യാ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. കുന്തിരിക്കൽ സി.എം.എസ്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സി.എസ്.ഐ. മുൻ മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി തലവടി പ്രസിഡൻറ് ഗോകുൽ ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
ആർ.എസ്.എസ്. ജില്ലാകാര്യകാരി സദസ്യൻ കെ. ബിജു, കുന്തിരിക്കൽ സി.എം.എസ്. പള്ളി വികാരി റവ. മാത്യു നൈനാൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. സേവാഭാരതി വൈസ് പ്രസിഡന്റുമാരായ അനന്ദു നെല്ലിശ്ശേരി, ടി.എസ്. ആത്മജ, സെക്രട്ടറി വി.സി. വിനീഷ്, ട്രഷറർ പീയൂഷ്, സന്തോഷ് ചിറയിൽ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..