കപടദേശീയതയും മതരാഷ്ട്രീയവാദവും വിനാശത്തിലേക്കു നയിക്കും- കാനം രാജേന്ദ്രൻ


1 min read
Read later
Print
Share

•  സി.പി.ഐ. ഭരണിക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു

കറ്റാനം : കേന്ദ്രസർക്കാരിന്റെ കപടദേശീയതയും മതരാഷ്ട്രീയവാദവും രാജ്യത്തെ വിനാശത്തിലേക്കു നയിക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ. ഭരണിക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ ആശയങ്ങളും കപടദേശീയതയും പ്രചരിപ്പിച്ച് രാജ്യത്ത് വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നത്

ഭിന്നിപ്പിന്റെ സൗകര്യം ഉപയോഗിച്ചാണ് മുമ്പും ബി.ജെ.പി. അധികാരത്തിലെത്തിയത്. പൗരത്വം നിർണയിക്കുന്നതിൽപ്പോലും മതം ഒരു പ്രശ്നമായാണ് അവർ കാണുന്നത്. മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

നിർമാണ കമ്മിറ്റി ചെയർമാൻ കെ.ജി. സന്തോഷ് അധ്യക്ഷനായി. ഡിജിറ്റൽ ഓഫീസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസും ലൈബ്രറി ഉദ്ഘാടനം പി.വി. സത്യനേശനും നിർവഹിച്ചു.

എസ്. സോളമൻ, ടി.ടി. ജിസ്‌മോൻ, കെ. ചന്ദ്രനുണ്ണിത്താൻ, കെ.എസ്. രവി, ആർ. ഗിരിജ, എൻ. ശ്രീകുമാർ, നൈനാൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി കോയിക്കൽച്ചന്ത ജങ്ഷനിൽനിന്ന്‌ വൊളന്റിയർ മാർച്ചും നടന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..