ആലപ്പുഴ : ജില്ലയിലെ സി.പി.എം. ജനപ്രതിനിധികളും നേതാക്കളും മയക്കുമരുന്നു ലോബികളുടെ ഏജന്റായി പ്രവർത്തിക്കുന്നതുവഴി ജില്ലയെ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി ആരോപിച്ചു.
ലഹരിവിരുദ്ധപ്രവർത്തനം നടത്തുന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന സി.പി.എമ്മും അതിന്റെ യുവജന സംഘടനയും യഥാർഥത്തിൽ ലഹരിവിപണന പ്രവർത്തനങ്ങളാണു നടത്തുന്നത്.ഇതിനെതിരേ സമരപരിപാടികൾക്കു രൂപംനൽകാൻ യു.ഡി.എഫ്. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമരത്തിന്റെ ആദ്യപടിയായി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം. നേതാവുമായ ഷാനവാസ് കൗൺസിലർ സ്ഥാനം രാജിവെച്ച് നിയമനടപടികൾക്കു വിധേയനാകണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ ഓഫീസിനു മുന്നിൽ 14- ന് ധർണ സംഘടിപ്പിക്കും.യോഗത്തിൽ ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. കൺവീനർ ബി. രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സി.സി. നിർവാഹക സമിതിയംഗം ഡി. സുഗതൻ യോഗം ഉദ്‌ഘാടനം ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, ജേക്കബ് എബ്രഹാം, ആർ. ഉണ്ണിക്കൃഷ്ണൻ, തോമസ് ചുള്ളിക്കൻ, ശശീന്ദ്രൻ, വിദ്യാധരൻ, മേടയിൽ അനിൽകുമാർ, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..