• ജില്ലാ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണഞ്ചേരി അടിവാരത്ത് പ്രവർത്തനമാരംഭിച്ച കുടുംബശ്രീ ഐ.ടി. സ്റ്റാർട്ടപ്പ്
ആലപ്പുഴ : ഐ.ടി.മേഖലയിലും തിളങ്ങനാകുമെന്നു തെളിയിക്കുകയാണ് കുടുംബശ്രീ വനിതകൾ. ആദ്യപടിയായി കുടുംബശ്രീയുടെ ആദ്യ സ്റ്റാർട്ടപ്പ് മണ്ണഞ്ചേരിയിൽ തുടങ്ങി. സംസ്ഥാനത്ത് ആദ്യത്തേതാണിത്.
അയൽക്കൂട്ടാംഗങ്ങളിൽനിന്നു വ്യത്യസ്തമായി യുവതലമുറയുടെ സഹായസംഘം അംഗങ്ങളാണ് ഇതിലൂടെ മുന്നോട്ടുവരുന്നത്. ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് അംഗങ്ങളിലേറെയും.
ജില്ലാ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി അടിവാരത്ത് രണ്ട് സ്റ്റാർട്ടപ്പ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഒരെണ്ണം കൂടി തുടങ്ങുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. നിലവിൽ വിമെൻസ് സ്റ്റാർട്ടപ്പ്, ഷീ ടെക്. ഐ.ടി. സൊല്യൂഷൻ എന്നീ രണ്ടു യൂണിറ്റുകളിലേക്കായി പത്തുപേരാണ് പ്രവർത്തിക്കുക.അയൽക്കൂട്ട അംഗങ്ങളെ ഡിജിറ്റൽ സാങ്കേതികവിദ്യ പഠിപ്പിക്കുന്നതിനും ഒരേസമയം നാല്പതോളംപേർക്ക് പരിശീലനം നൽകുന്നതിനും ഇവിടം വേദിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സ്റ്റാർട്ടപ്പ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്‌കുമാർ അധ്യക്ഷനായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു ഐ.ടി. ഉപകരണങ്ങൾ കൈമാറി. ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ്, എം.എസ്. സന്തോഷ്, ജില്ലാ മിഷൻ അസി. കോ-ഓർഡിനേറ്റർ എം.ജി. സുരേഷ്, പി.എ. ജുമൈലത്ത്, കെ.ബി. ഷനൂജ, അമ്പിളിദാസ് തുടങ്ങിയവർ സംസാരിച്ചു. വിഷ്ണു ലോന ജേക്കബ് ക്ലാസ് നയിച്ചു. സേവനങ്ങൾക്കും വിവരങ്ങൾക്കും 9947277992, 9656564997.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..