ആലപ്പുഴ : ലോട്ടറിത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കരുതെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സമ്മാനം കുറവായതിനാൽ ടിക്കറ്റ് മിച്ചംവരുന്നു. അടിയന്തരമായി സമ്മാനം കൂട്ടുകയും 50 രൂപയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ് പിൻവലിക്കുകയും ചെയ്യണം.
സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ. സജീവ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് ലജീവ് വിജയൻ, ഡോ. രഞ്ജിത്ത്, പി.ഡി. സുരേഷ്, ബിനീഷ്‌കുമാർ, രാധാകൃഷ്ണൻ, ശെൽവരാജ്, വിഷ്ണുകുമാർ, പി.ജെ. സാജൻ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..