ആലപ്പുഴ : കുട്ടനാട് താലൂക്കിലെ റേഷൻവിതരണച്ചുമതലയുള്ള കരാറുകാരനെ സപ്ലൈകോ നീക്കി. ക്രമക്കേടുമായി ബന്ധപ്പെട്ട് സപ്ലൈകോ വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. വാതിൽപ്പടിവിതരണം നടത്തിയതിനുള്ള തുക തടഞ്ഞുവെച്ചിട്ടുമുണ്ട്.
ചെങ്ങന്നൂർ താലൂക്കിലെ ചില കരാറും ഇയാൾ എടുത്തിരുന്നു. ഇതിൽനിന്നും ഒഴിവാക്കും. മറ്റു ജില്ലകളിലും വാതിൽപ്പടി കരാർ ഏറ്റെടുത്ത ഇയാൾക്കെതിരേ ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ, സപ്ലൈകോയിലെ ചിലർ സംരക്ഷിക്കുകയായിരുന്നു. ഇയാളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരിൽ ചിലർ കോടതിയെ സമീപിച്ചിരുന്നു. അതിനിടെയാണ് നടപടി.
കുട്ടനാട് താലൂക്കിൽ സപ്ലൈകോ താത്കാലികമായി പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. എഫ്.സി.ഐ., സി.എം.ആർ. ഗോഡൗണുകളിൽനിന്ന് ഭക്ഷ്യധാന്യമെടുത്ത് സപ്ലൈകോ കുട്ടനാട് സംഭരണകേന്ദ്രത്തിൽ അട്ടിവെക്കുന്നതിനും റേഷൻ വ്യാപാരികൾക്ക് എത്തിക്കുന്നതിനുമാണിത്.
സ്ഥിരംകരാർ നൽകുന്ന നടപടി അന്തിമമാക്കുന്നതുവരെയാകും താത്കാലിക ടെൻഡറിന്റെ കാലാവധി. നാലിനാണ് ടെൻഡർ നൽകാനുള്ള അവസാനത്തീയതി. ആറിനു തുറക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..