പുന്നപ്ര ഗവ. ജെ.ബി. സ്‌കൂൾമുറ്റത്തെ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തശേഷം എ.എം. ആരിഫ് എം.പി., എച്ച്. സലാം എം.എൽ.എ. തുടങ്ങിയവർ പാർക്കിൽ
പുന്നപ്ര : ഗവ. ജെ.ബി.സ്‌കൂൾമുറ്റത്തെ കുട്ടികളുടെ പാർക്ക് എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. 12 ലക്ഷം രൂപ ചെലവിലാണ് പച്ചപ്പുൽത്തകിടിയുടെ മനോഹാരിതയിൽ പാർക്ക് ഒരുക്കിയത്. എച്ച്. സലാം എം.എൽ.എ.യുടെയും, പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തിന്റെയും സഹകരണത്തോടെ വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് പാർക്ക് നിർമിച്ചത്. പ്രഥമാധ്യാപകൻ എം.എം. അഹമ്മദ് കബീറിന്റെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പാർക്ക് മോടിപിടിപ്പിച്ചത്.
എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. പാർക്ക് ഒരുക്കിയ ആർട്ടിസ്റ്റ് നടേശൻ, ശില്‌പി സന്തോഷ് ടി. രാജ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അനുമോദിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, അംഗങ്ങളായ എൻ.കെ. ബിജുമോൻ, പി.പി. ആന്റണി, സുലഭ ഷാജി, എസ്.എസ്.കെ. ബി.പി.സി. സന്ദീപ് ഉണ്ണിക്കൃഷ്ണൻ, പ്രഥമാധ്യാപകൻ എം.എം. അഹമ്മദ് കബീർ, എസ്.എം.സി. ചെയർമാൻ എസ്. രതീഷ്, ബി. നിജീറ, എസ്. തസ്ലിമ, എസ്. നിയാസ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..