ചെങ്ങന്നൂർ : സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ പേരിൽ കുട്ടികൾക്കായി ചെങ്ങന്നൂരിൽ പഠന-ഗവേഷണ കേന്ദ്രം വരുന്നു. നഗരത്തിലെ നാലു സ്കൂളുകൾ ഒന്നാക്കുമ്പോൾ ഒഴിവാകുന്ന കെട്ടിടങ്ങളിലൊന്നായിരിക്കും ഇതിനായി പരിഗണിക്കുക. ലൈബ്രറി, ഓഡിറ്റോറിയം അടക്കമുള്ള സൗകര്യങ്ങളുമുണ്ടാകും.
കെ.എസ്.ആർ.ടി.സി. ഡിപ്പോയോടു ചേർന്നുള്ള ഗവ. റിലീഫ് എൽ.പി. സ്കൂൾ കെട്ടിടത്തിനാണു കൂടുതൽ സാധ്യത. നാലു സ്കൂളുകൾ സംയോജിപ്പിക്കുമ്പോൾ ഗവ. റീലീഫ് സ്കൂൾ കെട്ടിടവും ഗവ. ജെ.ബി.എസ്. കെട്ടിടവുമാണ് ഒഴിഞ്ഞുകിടക്കേണ്ടി വരുന്നത്. ഇതു വിജ്ഞാനപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാനാണു പദ്ധതി തയ്യാറാക്കുന്നത്.
ജില്ലയിൽത്തന്നെ ആദ്യമായാണ് മുണ്ടശ്ശേരിയുടെ പേരിൽ എജ്യുക്കേഷൻ ഹബ്ബ് വരുന്നത്. ഇതിനായി കഴിഞ്ഞ ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയിരുന്നു. ഗവ.റിലീഫ് എൽ.പി.എസ്. 10 സെന്റാണുള്ളത്.
കെട്ടിടത്തിന്റെ ബലക്ഷയത്തെത്തുടർന്ന് മൂന്നുവർഷമായി ക്ലാസുകൾ നടക്കുന്നില്ല. ഗവ.ജെ.ബി.എസിന് 65 സെന്റ് സ്ഥലമുണ്ട്. ഇവിടെയും കെട്ടിടത്തിനു ബലക്ഷയമുണ്ട്. ജോസഫ് മുണ്ടശ്ശേരി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..