കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂളിലെ കിഡ്സ് ഫെസ്റ്റ് നടൻ അഭിലാഷ് പിള്ളയും നടി അശ്വതി അഭിലാഷും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
മാന്നാർ : കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടത്തി. മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ളയും സ്കൂളിലെ പൂർവവിദ്യാർഥിയും നടിയുമായ അശ്വതി അഭിലാഷും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രസിഡന്റ് ബി. ശ്രീകുമാർ അധ്യക്ഷനായി. അഭിലാഷ് പിള്ള, അശ്വതി അഭിലാഷ്, നാടൻപാട്ട് കലാകാരൻ അനിൽ പ്രസാദ്, നൃത്താധ്യാപിക രശ്മി സന്തോഷ് എന്നിവരെ മാനേജർ പ്രദീപ് ശാന്തി സദൻ ആദരിച്ചു.
വത്സലാ ബാലകൃഷ്ണൻ, സുജിത് ശ്രീരംഗം, രാജശേഖരൻ പിള്ള, ശശിധരൻ ആർ. പിള്ള, എസ്. വിജയലക്ഷ്മി, ബിനു ഉപേന്ദ്ര, വി. അനിത എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..