ആലപ്പുഴ : ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഹെൽത്ത് കാർഡ് പരിശോധന തുടങ്ങി. ഹെൽത്ത് കാർഡില്ലാത്ത മൂന്നു ജീവനക്കാർക്ക് ശനിയാഴ്ച നോട്ടീസ് നൽകി. പാക്കുചെയ്ത സാധനത്തിന് ലേബൽ ഇല്ലാത്തതിനെത്തുടർന്ന് ഒരുസ്ഥാപനത്തിനെതിരേ നടപടിയെടുത്തു.
മാവേലിക്കര, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലടക്കം 16 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. ഹെൽത്ത് കാർഡ് എടുക്കാൻ നേരത്തേ സമയം നീട്ടിനൽകിയിരുന്നു. ശനിയാഴ്ച മുതലാണു നിയമം പ്രാബല്യത്തിലായത്.
ഭക്ഷണം പാകംചെയ്യുന്നതും വിതരണംചെയ്യുന്നതും വിൽക്കുന്നതുമായ സ്ഥാപനങ്ങളിലെ ഭക്ഷ്യവസ്തുക്കൾ കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്.
രോഗങ്ങളില്ലെന്നും ആരോഗ്യവകുപ്പു നിർദേശിച്ച വാക്സിൻ എടുത്തെന്നു തെളിയിക്കുന്ന അംഗീകൃത ഡോക്ടറുടെ ഒപ്പും സീലും പതിച്ച സർട്ടിഫിക്കറ്റാണു വേണ്ടത്. ഒരുവർഷമാണു ഹെൽത്ത് കാർഡിന്റെ കാലാവധി. ജില്ലയിൽ ഏകദേശം 50,000 ജീവനക്കാരാണു ഭക്ഷ്യമേഖലയിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..