ഉദ്ഘാടനത്തിന് ഒരുങ്ങി ചേർത്തല മെഗാഫുഡ് പാർക്ക്


2 min read
Read later
Print
Share

Caption

പള്ളിപ്പുറം : സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനു കീഴിലുള്ള ചേർത്തല പള്ളിപ്പുറം മെഗാഫുഡ് പാർക്ക് ഉദ്ഘാടനത്തിന് ഒരുങ്ങി. 11-നു രാവിലെ 10.30-ന് സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്‌കരണ വ്യവസായമന്ത്രി പശുപതി കുമാർ പരശും സംയുക്തമായി ഉദ്ഘാടനം നിർവഹിക്കും.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും. സമുദ്രോത്പന്ന സംസ്കരണത്തിനും വിപണനത്തിനും സഹായിക്കുകയാണു ലക്ഷ്യം.

കോടിയുടെ പദ്ധതി

:കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഗാഫുഡ് പാർക്കിന്റെ പദ്ധതി അടങ്കൽത്തുക 128.49 കോടി രൂപയാണ്. പദ്ധതിത്തുകയിൽ 72.49 കോടി രൂപ സംസ്ഥാന സർക്കാരിൽനിന്നുള്ള വിഹിതവും 50 കോടി രൂപ കേന്ദ്രസഹായവും ആറുകോടി രൂപ ബാങ്ക് വായ്പയുമാണ്. പദ്ധതിക്ക് നാളിതുവരെ 100.84 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. 2017 ജൂൺ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്കിനു ശിലയിട്ടത്.

-ഓളം തൊഴിൽ അവസരങ്ങൾ

:മത്സ്യ ഭക്ഷ്യ സംസ്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കെ.എസ്.ഐ.ഡി.സി. നിർമിച്ചിരിക്കുന്ന നൂതനമായ പാർക്ക് കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ വലിയമാറ്റം കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ പാർക്കിലെ യൂണിറ്റുകൾ പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1,000 കോടി രൂപയുടെ നിക്ഷേപവും 3,000-ഓളം തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

മലിനജല സംസ്കരണ ശാലയും കോൾഡ് സ്റ്റോർ, ഡീപ്ഫ്രീസർ, ഡിബോണിങ് യൂണിറ്റ് എന്നിവ നിർമാണം പൂർത്തീകരിച്ച് പ്രവർത്തിപ്പിക്കുന്നതിന് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഏജൻസിയെ നിയമിച്ചിട്ടുണ്ട്. വൈപ്പിൻ, തോപ്പുംപടി, മുനമ്പം എന്നീ സ്ഥലങ്ങളിൽ പ്രാഥമിക സംസ്കരണ ശാലകൾ തുടങ്ങുന്നുണ്ട്. അതിൽ വൈപ്പിൻ, തോപ്പുംപടി സംസ്കരണശാലകളുടെ നിർമാണപ്രവർത്തനം തുടങ്ങി. മെഗാ ഫുഡ് പാർക്കിന്റെ രണ്ടാംഘട്ടത്തിൽ 16 ഏക്കറിൽ അടിസ്ഥാനസൗകര്യ വികസനം പുരോഗമിക്കുകയാണ്.

ഏക്കറിൽ പ്രവർത്തനം

: 84.05 ഏക്കറിലുള്ള മെഗാഫുഡ് പാർക്കിന്റെ ഒന്നാംഘട്ടമായ 68 ഏക്കർ പൂർണമായും ഉദ്ഘാടനത്തിന് സജ്ജമാണ്.

68 ഏക്കറിൽ റോഡ്, വൈദ്യുതി, മഴവെള്ള നിർമാർജന ഓടകൾ, ജലവിതരണ സംവിധാനം, ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി കാബിൻ മുതലായ അടിസ്ഥാന സൗകര്യങ്ങളും കോമൺ ഫെസിലിറ്റി സെന്റർ, വെയർ ഹൗസ് എന്നിവയും പൂർത്തിയായിട്ടുണ്ട്.

ഭക്ഷ്യ സംസ്കരണ വ്യവസായ ശാലകൾക്ക് അനുവദിക്കാനുള്ള 55.27 ഏക്കർ സ്ഥലത്തിൽ നിലവിൽ 31 യൂണിറ്റുകൾക്ക് സ്ഥലം അനുവദിക്കുകയും അതിൽ 12 യൂണിറ്റുകൾ പ്രവർത്തനക്ഷമമാകുകയും ചെയ്തിട്ടുണ്ട്. ഈ യൂണിറ്റുകളിൽ ഇതുവരെ 600 പേർക്ക് തൊഴിൽ നൽകി.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരശും ചേർന്ന് 11-നു നാടിനു സമർപ്പിക്കും

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..