ഹരിപ്പാട് : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എസ്.പി. കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ 71 കേഡറ്റുകൾ പങ്കെടുത്തു.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ എൽ. ശ്രീജാകുമാരി, കായംകുളം ഡിവൈ.എസ്.പി. ജി. അജയ്‌നാഥ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു. ഹരിപ്പാട് എസ്.എച്ച്.ഒ. വി.എസ്. ശ്യാംകുമാർ കേഡറ്റുകൾക്ക് ഉപഹാരം സമ്മാനിച്ചു. എസ്.ഐ. ഇ.എസ്. ഷൈജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആർ. രാജേഷ്, ജി. അനിൽകുമാർ, വി. സുശീല, എസ്. ശശികുമാർ, പി. പ്രദീപ് കുമാർ, പ്രേംജി കൃഷ്ണ, എസ്. സുധീഷ്, പ്രിയമോൾ, പി.സി. വിനോദ് കുമാർ, കെ. സുരേഷ്, അനീഷ്, എൽ. സുമാദേവി, എൽ. ഡയോണിയ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..