• ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അമ്മ വായന പദ്ധതിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി നിർവഹിക്കുന്നു
ഹരിപ്പാട് : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃദിനത്തിൽ അമ്മ വായന പദ്ധതി തുടങ്ങി. കുട്ടികൾക്കൊപ്പം സ്‌കൂളിലെത്തുന്ന അമ്മമാർക്ക് പുസ്തകങ്ങൾ വായിക്കാൻ സൗകര്യമൊരുക്കും. അമ്മമാർക്ക് സ്‌കൂളിലെ പുസ്തകങ്ങൾ വീട്ടിൽക്കൊണ്ടുപോയി വായിക്കാം. ഇതിനായി ആഴ്ചയിൽ രണ്ടുദിവസം സ്‌കൂൾ ലൈബ്രറി അമ്മമാർക്കായി തുറന്നുപ്രവർത്തിക്കും.
മുതിർന്ന രക്ഷിതാവായ കല്യാണിയമ്മയ്ക്ക് പുസ്തകം നൽകി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ലത കണ്ണന്താനം, പ്രഥമാധ്യാപിക വി. സുശീല, പി. പ്രദീപ് കുമാർ, എസ്. ശാരി, പി.എ. നാസിം, ടി. സവാദ്, പ്രേംജി കൃഷ്ണ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..