ഹരിപ്പാട് : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ സ്വകാര്യബസ് ജീവനക്കാരൻ ആക്രമിച്ചതായി പരാതി. തോട്ടപ്പള്ളി-കരുനാഗപ്പള്ളി റൂട്ടിലെ ബസ് ഡ്രൈവർ ഹരിപ്പാട് പൊത്തപ്പള്ളി ദേവിക നിവാസിൽ എ. ബേബി (52) തോട്ടപ്പള്ളി ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ടാണ് ആക്രമിക്കപ്പെട്ടത്.
വൈകീട്ട് നാലുമണിയോടെ തോട്ടപ്പള്ളിയിൽനിന്നു കരുനാഗപ്പള്ളിക്ക് സർവീസ് തുടങ്ങുന്നതിനായി ബസ് നിർത്തിയപ്പോൾ സ്വകാര്യ ബസിലെ കണ്ടക്ടർ ആക്രമിച്ചതായാണു ബേബി പറയുന്നത്. കഴുത്തിലും നെഞ്ചിലും പരിക്കേറ്റ ബേബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
തോട്ടപ്പള്ളി- വലിയഴീക്കൽ റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടറാണു പ്രതി. തീരദേശ റോഡിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസുകളിലെ ജീവനക്കാരെ സ്വകാര്യ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായി നേരത്തേമുതൽ പരാതിയുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..