• രാമപുരത്ത് അടിപ്പാതയുടെ പണി തുടങ്ങിയപ്പോൾ
ഹരിപ്പാട് : കരുവാറ്റ-ഹരിപ്പാട്- കായംകുളം മേഖലയിൽ ദേശീയപാത 66 നിർമാണം പുരോഗമിക്കുന്നു. സർവീസ് റോഡിന്റെ പണി അതിവേഗം പൂർത്തിയാക്കാനുള്ള ശ്രമമാണു നിർമാണകരാറുകാർ നടത്തുന്നത്. എന്നാൽ, മണ്ണ് കിട്ടുന്നതിലെ തടസ്സം നിമിത്തം ഈ ജോലി ഏറെ വൈകിയാണു തുടങ്ങാൻ കഴിഞ്ഞത്. പത്തനംതിട്ട ജില്ലയിലെ അടൂരിൽനിന്നാണു മണ്ണ് എത്തിക്കുന്നത്.
ഓടയുടെ കോൺക്രീറ്റ് പൂർത്തിയായിട്ടുണ്ട്. ചിലയിടങ്ങളിൽ ഓടയ്ക്ക് മേൽമൂടിയും സ്ഥാപിച്ചു. കാലവർഷത്തിനുമുൻപ് സർവീസ് റോഡിന്റെ പണി പരമാവധി പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. രാമപുരം ഹൈസ്‌കൂൾ ജങ്ഷനിൽ അടിപ്പാതയുടെ പണി പുരോഗമിക്കുന്നു.
ചേപ്പാട്ട് സെയ്‌ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ ഭാഗത്ത് 490 മീറ്റർ നീളത്തിൽ ഉയരപ്പാതനിർമിക്കും. 35 മീറ്റർനീളത്തിലെ 14 സ്പാനുകളിലായാണിത്.
ഉയരപ്പാതയുടെ തൂണുകൾ സ്ഥാപിക്കുന്നതിനുള്ള പരീക്ഷണ കുഴിക്കൽ (ടെസ്റ്റ് പൈലിങ്) നേരത്തെ നടന്നിരുന്നു. ഇവിടെ ഭാരപരിശോധനയാണ് ഇനിയുള്ളത്. ഇതിനായി കൂറ്റൻകോൺക്രീറ്റ് കട്ടകൾ എത്തിച്ചിട്ടുണ്ട്. പൈലിങ് നടത്തിയ സ്ഥലങ്ങളിൽ കോൺക്രീറ്റ് കട്ടകൾ അടുക്കിയാണു ഭാരപരിശോധന നടത്തുന്നത്.
ഹരിപ്പാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന്റെ തെക്കുഭാഗത്ത്് സർവീസ് റോഡിനായി മണ്ണിട്ട് ഉയർത്തുന്ന ജോലി പുരോഗമിക്കുകയാണ്. ദേശീയപാതാ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്. ഹരിപ്പാട് മേഖലയിൽ ഇനി ഏതാനും കെട്ടിടങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
കൊറ്റുകുളങ്ങരമുതൽ കൃഷ്ണപുരം തെക്കുവരെയുള്ള ഭാഗത്താണു ജില്ലയിൽ ആദ്യമായി ദേശീയപാതാ നിർമാണം തുടങ്ങിയത്. ഈ ഭാഗത്ത് വളരെവേഗമാണു പണി പുരോഗമിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..