• കെട്ടിടനികുതി വർധനയിൽ പ്രതിഷേധിച്ച് ബി.ജെ.പി. ഹരിപ്പാട് നഗരസഭാകമ്മിറ്റി നഗരസഭാ ഓഫീസ് കവാടത്തിൽ ധർണ നടത്തിയപ്പോൾ
ഹരിപ്പാട് : നഗരസഭാപരിധിയിലെ വീടുകൾക്കും കടകൾക്കും അന്യായമായ കെട്ടിടനികുതി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. നഗരസഭാകമ്മിറ്റി നഗരസഭാകവാടത്തിൽ ധർണനടത്തി.
ജില്ലാ ജനറൽസെക്രട്ടറി അരുൺ അനിരുദ്ധൻ ഉദ്‌ഘാടനം നിർവഹിച്ചു.
ബി.ജെ.പി നഗരസഭാകമ്മിറ്റി പ്രസിഡന്റ് വിജയ മോഹനൻ പിള്ള അധ്യക്ഷതവഹിച്ചു.
നഗരസഭാ കൗൺസിലർ പി.എസ്. നോബിൾ, ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമൻ, മണ്ഡലം പ്രസിഡന്റ് ജെ. ദിലീപ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ. ശ്രീകുമാർ, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് പണിക്കർ, ന്യൂനപക്ഷ മോർച്ച ജില്ലാ ഖജാൻജി ബിനു മാത്യു, ജി.എസ്. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാകവാടത്തിൽ അടുപ്പുകൂട്ടി പാചകംചെയ്തായിരുന്നു പ്രതിഷേധം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..