ഹരിപ്പാട് : ദേശീയപാത 66- ന്റെ ഭാഗമായി ആലപ്പുഴയിൽ നിർമിക്കുന്ന പുതിയബൈപ്പാസിൽനിന്നു കടപ്പുറത്തേക്കു വാഹനങ്ങൾ ഇറക്കുന്നതിനായി റാംപ് നിർമിക്കും. തുറമുഖത്തിന്റെ ഭാഗത്താണ് ഇതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
തുറമുഖ വികസനവും കടപ്പുറം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരസാധ്യതയും പരിഗണിച്ചാണു ബൈപ്പാസിൽനിന്നു തീരത്തേക്ക് യാത്രാമാർഗം തുറക്കുന്നത്.
റാംപിനായി ഭൂമി ഏറ്റെടുക്കേണ്ടിവരും. കടപ്പുറത്തെ സർക്കാർഭൂമി മാത്രം മതിയാകുമെന്നാണ് അറിയുന്നത്. നിലവിലുള്ള ബൈപ്പാസിൽനിന്നു കടപ്പുറം ഭാഗത്തേക്ക് ഇറങ്ങുന്നതിനുള്ള സൗകര്യമില്ല.
നിലവിലെ ബൈപ്പാസിൽ രണ്ടുവരി ഗതാഗതമാണുള്ളത്. മൂന്നുവരിയിൽ വാഹനങ്ങൾക്കു കടന്നുപോകാവുന്ന വിധത്തിലാണു പുതിയത് നിർമിക്കുന്നത്. 6.7 കിലോമീറ്ററാണു ബൈപ്പാസിന്റെ ആകെനീളം. ഇതിൽ 3.34 കിലോമീറ്റർ ഉയരപ്പാതയാണ്.
ബാക്കി ഇരുവശത്തും മണ്ണിട്ടുയർത്തി നിർമിക്കുന്ന സമീപനപാതയാണ്. ഇരുബൈപ്പാസുകളും ചേർന്നുകടന്നുപോകുന്ന വിധത്തിലാണു ദേശീയപാത അതോറിറ്റി രൂപരേഖ തയ്യാറാക്കിയിരുന്നത്.
എന്നാൽ, റെയിൽവേ മേൽപ്പാലങ്ങളുടെ ഭാഗത്ത് ഇരുപാതകളും തമ്മിൽ അഞ്ചരമീറ്റർ അകലമുണ്ടാകണമെന്നാണു റെയിൽവേ മന്ത്രാലയം ആവശ്യപ്പെടുന്നത്.
ബൈപ്പാസിന്റെ ഭാഗത്ത് രണ്ടിടങ്ങളിലാണു റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കേണ്ടത്. റെയിൽവേയുടെ നിർദേശപ്രകാരം മേൽപ്പാലങ്ങളുടെ ഭാഗത്ത് രൂപരേഖയിൽ മാറ്റംവരുത്താൻ ദേശീയപാത അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ബൈപ്പാസിന്റെ പണി വളരെവേഗം പൂർത്തിയാകുന്നുണ്ട്. ആകെയുള്ള 96 പില്ലറുകളിൽ 26 എണ്ണം പൂർത്തിയാക്കി. 486 പൈലുകളാണു വേണ്ടത്. ഇതിൽ 405 പൂർത്തിയായി. 372 ഗർഡറുകളിൽ 77 എണ്ണവും തയ്യാറാക്കിക്കഴിഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..