ഹരിപ്പാട് : പെൻഷൻകാരെ വഞ്ചിക്കുന്ന പിണറായി സർക്കാരിന്റെ നടപടി അധികകാലം തുടരാൻ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് പറഞ്ഞു. അസോസിയേഷൻ ജില്ലാ വനിതാക്യാമ്പ് ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാഫോറം ജില്ലാ പ്രസിഡന്റ് എൽ. ലതാകുമാരി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. മുരളി, നദീറ സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ആർ. കുമാരദാസ്, വി. ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. ഗോപി, ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ, ജില്ലാസെക്രട്ടറി എ. സലിം തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ബി. പദ്മകുമാർ ക്ലാസ് നയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..