ഹരിപ്പാട് : പള്ളിപ്പാട് കോട്ടയ്ക്കകം നരീഞ്ചിൽ ദേവീക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാചടങ്ങുകളും അഷ്ടബന്ധകലശവും തുടങ്ങി. 28-നു സമാപിക്കും. ശനിയാഴ്ച രാവിലെ നവീകരണപ്രായശ്ചിത്തം, കലശം, ജീവകലശപൂജ. ഞായറാഴ്ച രാവിലെ 10.30-നും 11.50-നും ദേവീപ്രതിഷ്ഠ, ഉപദേവതാപ്രതിഷ്ഠ, കലശാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി ഏഴിന് കാവിൽസർപ്പബലി.
തിങ്കളാഴ്ച രാവിലെ എട്ടിനു സപ്താഹയജ്ഞത്തിനു തുടക്കം. ബുധനാഴ്ച രാത്രി 7.30-നു നൃത്താഞ്ജലി. വെള്ളിയാഴ്ച രാത്രി 12-നു തിരുവാതിര. 28-നു രാവിലെ എട്ടിനു പൊങ്കാല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..