ഹരിപ്പാട് : ദേശീയപാത 66-ന്റെ ഭാഗമായി ആലപ്പുഴയിൽ നിർമിക്കുന്ന പുതിയ ബൈപ്പാസിൽനിന്നു കടപ്പുറത്തേക്കുള്ള ഗതാഗതത്തിനായി നാല് റാംപുകൾ നിർമിക്കും. ഇതിലൂടെ വാഹനങ്ങൾക്കു ബൈപ്പാസിൽനിന്നു കടപ്പുറത്തേക്ക് ഇറങ്ങാനും തിരികെ കയറാനും സൗകര്യമുണ്ടാകും.
നിലവിലുള്ള ബൈപ്പാസിന്റെ പടിഞ്ഞാറുഭാഗത്ത് കടൽത്തീരത്തോടു ചേർന്നാണു പുതിയ ബൈപ്പാസ് നിർമിക്കുന്നത്. മൂന്നുവരി ഗതാഗതം സാധ്യമാകുന്ന വിധത്തിലാണിത്.
റാംപുകളുടെ നിർമാണത്തിനായി 6,000 ചതുരശ്രമീറ്റർ (ഒന്നര ഏക്കർ) ഭൂമി വേണ്ടിവരും. ഇതിനായി കേന്ദ്രഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും വേണം. കടപ്പുറത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുണ്ട്. എങ്കിലും, റാംപിനായി വ്യക്തികളുടെ കൈവശമുള്ള ഭൂമിയും വേണ്ടിവരുമെന്നാണ് അറിയുന്നത്.
ദേശീയപാതാ അതോറിറ്റി നേരത്തേ അംഗീകരിച്ച രൂപരേഖയിൽ കടപ്പുറത്തേക്ക് ഇറങ്ങുന്നതിനുള്ള വഴി (റാംപ്) ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനാൽ കടപ്പുറംഭാഗത്ത് ബൈപ്പാസിന്റെ രൂപരേഖയിൽ മാറ്റം വരുത്തും. ദേശീയപാത 66-ന്റെ തുറവൂർ - പറവൂർ റീച്ചിന്റെ നിർമാണത്തിനൊപ്പമാണു പുതിയബൈപ്പാസിന്റെയും കരാർ നൽകിയിരിക്കുന്നത്. റാംപുകൾ ഈ കരാറിൽ ഉൾപ്പെടുന്നതല്ല.
അധികച്ചെലവുസംബന്ധിച്ചു ദേശീയപാത അതോറിറ്റിയും നിർമാണക്കരാറുകാരും തമ്മിൽ ധാരണയാകുന്നതോടെ പണി തുടങ്ങും.
കുടിവെള്ളക്കുഴലുകൾ നന്നാക്കിത്തുടങ്ങി
ദേശീയപാതയുടെ നിർമാണത്തിനിടെ കുടിവെള്ളക്കുഴലുകൾ പൊട്ടുന്നതു നന്നാക്കുന്നില്ലെന്ന പരാതിക്കു പരിഹാരമാകുന്നു. വെള്ളിയാഴ്ച പുറക്കാട്, കരുവാറ്റ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലെ തടസ്സം നീക്കി. കളക്ടർ ഹരിത വി. കുമാർ ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ജില്ലയിലെ ദേശീയപാത നിർമാണ കരാറുകാർക്കു നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന്, വെള്ളിയാഴ്ച രാവിലെ മുതൽ കുടിവെള്ളക്കുഴലുകൾ നന്നാക്കുന്നതിനുള്ള ജോലി തുടങ്ങി.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട ജോലികൾ നടക്കുമ്പോൾ കുടിവെള്ളക്കുഴലുകൾ പലസ്ഥലങ്ങളിലും പൊട്ടുന്നുണ്ട്. നിർമാണക്കരാറുകാരുടെ ചെലവിൽ എത്രയുംവേഗം പ്രശ്‌നം പരിഹരിക്കാൻ നേരത്തേതന്നെ ജില്ലാഭരണകൂടം നിർദേശം നൽകിയിരുന്നു. ഇതുപാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം വ്യാപകമായുണ്ടായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..