ഹരിപ്പാട് : കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ ഹരിതകർമസേനയും കുടുംബശ്രീപ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് വൃത്തിയാക്കി.
സർക്കാരിന്റെ ‘മാലിന്യമുക്ത കേരളം വലിച്ചെറിയൽമുക്ത കേരളം’ പരിപാടിയുടെ ഭാഗമായാണിത്. പഞ്ചായത്തുപരിധി മാലിന്യം വലിച്ചെറിയൽ മുക്തഗ്രാമമായി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻറ് ആർ. അമ്പിളി, ബിനു ഷാംജി, മിനി പ്രസാദ്, ബി. ഓമന, ഉല്ലാസ്‌കുമാർ, ജയശ്രീ, ജയ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..