മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ‘കിളിച്ചെപ്പ്’ അവധിക്കാല ക്യാമ്പിന്റെ സമാപനസമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട് : മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കിളിച്ചെപ്പ് എന്നപേരിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് നടത്തി. കലാമണ്ഡലം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്. ജതീന്ദ്രൻ മങ്കൊമ്പ്, അലിയാർ എം. മാക്കിയിൽ, ഡോ. എം. പ്രദീപൻ രാജേഷ് എന്നിവർ ക്ലാസുകൾ എടുത്തു.
സാന്ത്വനം പ്രസിഡന്റ് ജോൺതോമസ്, സെക്രട്ടറി പ്രൊഫ. ആർ. അജിത്, എം.കെ. ശ്രീനിവാസൻ, ടി. വി. വിനോബ്, എസ്. ജയചന്ദ്രൻ തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. എ.എം. ആരിഫ് എം.പി. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. നടൻ കല്യാൺഖന്ന മുഖ്യാതിഥിയായി. ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് എം.കെ. വേണുകുമാർ, ജില്ലാപഞ്ചായത്ത് അംഗം സി. ശോഭ, എം. മണിലേഖ, കെ.ജി. സജീവ്, നൗഷാദ് മുട്ടം, കെ. വിശ്വപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..