ഹരിപ്പാട് : സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അമ്മയെ ആക്രമിച്ചതായി പരാതി. നങ്ങ്യാർകുളങ്ങര കാങ്കാലിൽ ബിൻസി ഭവനത്തിൽ ബിനു അമ്മയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പ്രദേശത്തെ പൊതുപ്രവർത്തകർ ഹരിപ്പാട് പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് സംഘം അമ്മയുടെ മൊഴിയെടുത്തു. മകൻ ആക്രമിച്ചതായി സ്ഥിരീകരിച്ചെങ്കിലും കേസെടുക്കേണ്ടെന്നാണ് അമ്മയുടെ നിലപാടെന്നു പോലീസ് പറഞ്ഞു. ഇനി തന്നെ ഉപദ്രവിക്കില്ലെന്ന ഉറപ്പുമതിയെന്നും അമ്മ പോലീസിനെ അറിയിച്ചു. ബിനു മദ്യലഹരിയിലായിരുന്നെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും ഹരിപ്പാട് പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണു ബിനു അമ്മയെ ആക്രമിച്ചത്. സമീപവാസികൾ ആക്രമണദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇതാണ് സാമൂഹികമാധ്യങ്ങളിലൂടെ പ്രചരിച്ചത്. മുൻപ് പലപ്രാവശ്യം അമ്മയെ സമാനരീതിയിൽ ബിനു ആക്രമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.
ബിനുവിന്റെ അമ്മ നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു. ഒന്നരവർഷം മുൻപ് ഇവരുടെ ഭർത്താവ് അപകടത്തിൽ മരിച്ചു.
ഭർത്താവ് മരിച്ചശേഷം ജീവിക്കാൻ വഴിയില്ലാതെ ബുദ്ധിമുട്ടിയ ഇവർക്ക് സ്കൂൾ അധികൃതർ മുൻകൈയെടുത്ത് വീടുംസ്ഥലവും വാങ്ങി നൽകി. ഈ സ്ഥലം എഴുതിക്കൊടുക്കണമെന്നാണു മകന്റെ ആവശ്യം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..