• കാറ്റിലും മഴയിലും നാശനഷ്ടങ്ങളുണ്ടായ കരുവാറ്റയിലെ വീട് രമേശ് ചെന്നിത്തല എം.എൽ.എ. സന്ദർശിക്കുന്നു
ഹരിപ്പാട് : മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ രമേശ് ചെന്നിത്തല എം.എൽ.എ. സന്ദർശിച്ചു.
കരുവാറ്റ, കുമാരപുരം, പള്ളിപ്പാട്, ചേപ്പാട് എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്.
മരങ്ങൾ ഒടിഞ്ഞുവീണ് ഒട്ടേറെ വീടുകൾക്കു നാശനഷ്ടമുണ്ടായി. വൈദ്യുതിലൈനിലേക്ക് മരങ്ങൾ വീണതിനാൽ കരുവാറ്റയിലെയും കുമാരപുരത്തെയും മിക്ക പ്രദേശങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ടു.
വൈദ്യുതിലൈനുകളിലെ തടസ്സംനീക്കി വൈദ്യുതിവിതരണം പുനരാരംഭിക്കാൻ ചെന്നിത്തല ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..