ഹരിപ്പാട് : അഖിലകേരള ഭാഗവത സംസ്‌കാര പ്രചാരണവേദിയുടെ വെട്ടുവേനി വിളാകയിൽ കൊട്ടാരം ദേവസ്ഥാനത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ഞായറാഴ്ച സമാപിക്കും. ഹരിപ്പാട് കാർത്തികേയ ആശ്രമത്തിലെ ഭൂമാനന്ദതീർഥപാദർ ഭദ്രദീപപ്രതിഷ്ഠ നിർവഹിച്ചു.
വ്യാഴാഴ്ച രാവിലെ 11-ന് ഗോവിന്ദാഭിഷേകം, വെള്ളിയാഴ്ച രാവിലെ 11-ന് രുക്മിണീസ്വയംവരം, വൈകീട്ട് അഞ്ചിന് സർവൈശ്വര്യപൂജ, രാത്രി എട്ടിന് നൃത്തസന്ധ്യ, ശനിയാഴ്ച രാവിലെ ഒൻപതിനു കുചേലഗതി, വൈകീട്ട് അഞ്ചിനു ചികിത്സാസഹായവിതരണം മുൻ ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കരുവാറ്റ ഗോലോകാശ്രമം മഠാധിപതി വാസുദേവസ്വാമി ചികിത്സാസഹായം വിതരണംചെയ്യും.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനു സമൂഹസദ്യ. ചെട്ടികുളങ്ങര ജയറാം യജ്ഞാചാര്യനും ചെങ്ങന്നൂർ വിഷ്ണു യജ്ഞഹോതാവുമാണ്. ആയാപറമ്പ് ജയചന്ദ്രൻ, കരുനാഗപ്പള്ളി സുനിൽകുമാർ, കൊടുമൺ കലേഷ് എന്നിവരാണു പാരായണക്കാർ.
യജ്ഞദിവസങ്ങളിൽ അന്നദാനം, പ്രഭാഷണം, നാമസങ്കീർത്തനം എന്നിവയുണ്ട്. പ്രതിഷ്ഠാവാർഷികദിനമായ തിങ്കളാഴ്ച രാവിലെ ഏഴിനു പൊങ്കാല, എട്ടിനു നൂറുംപാലും, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. ചടങ്ങുകൾക്ക് തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി മേൽശാന്തി പുത്തില്ലം വിശാഖ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..