ഹരിപ്പാട് : പലചരക്കുകടയിൽ തേങ്ങ വാങ്ങാനെത്തിയ യുവാവ് 10,000 രൂപയുമായി കടന്നു. നങ്ങ്യാർകുളങ്ങര - മാവേലിക്കര റോഡിലെ കിഴക്കേമുട്ടം കൊച്ചുവീട്ടിൽ ജങ്ഷനിലെ ഉസ്മാൻകുട്ടിയുടെ കടയിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.
ഹെൽമെറ്റുധരിച്ചു ബൈക്കിലെത്തിയ യുവാവ് 15 കിലോഗ്രാം തേങ്ങ വേണമെന്നാണാവശ്യപ്പെട്ടത്. തേങ്ങ തൂക്കാനും ഇയാൾ ഒപ്പംനിന്നു. ഇതിനിടെ ബൈക്കിൽനിന്നു ചാക്കെടുത്തുവരാമെന്നുപറഞ്ഞ് ഇറങ്ങിയ ഇയാൾ പെട്ടെന്നു ബൈക്കിൽ കയറിപ്പോയി. സംശയംതോന്നിയ ഉസ്മാൻകുട്ടി പണപ്പെട്ടി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതറിയുന്നത്. ഉസ്മാൻകുട്ടി കരീലക്കുളങ്ങര പോലീസിൽ പരാതി നൽകി. പ്രദേശത്തെ കടകളിലെയും വീടുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് സംഘം പരിശോധിക്കുകയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..