കുമാരപുരം 2147-ാം സഹകരണബാങ്കിന്റെ നവീകരിച്ച കെട്ടിടം
ഹരിപ്പാട് : കുമാരപുരം 2147-ാം നമ്പർ സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സൂപ്പർഗ്രേഡ് പദവി പ്രഖ്യാപനവും ബുധനാഴ്ച വൈകീട്ട് മൂന്നിനു നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ബാങ്കു പ്രസിഡന്റായി 25 വർഷം പൂർത്തിയാക്കിയ എ.കെ. രാജനെ ചടങ്ങിൽ ആദരിക്കും. രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷത വഹിക്കും.
ബാങ്ക് സെക്രട്ടറി ബൈജു രമേശ് റിപ്പോർട്ട് അവതരിപ്പിക്കും. മികച്ച യുവകർഷക സംരംഭകനെ മുൻ എം.എൽ.എ. അഡ്വ. ബി. ബാബുപ്രസാദ് ആദരിക്കും. ലാഭവിഹിത വിതരണോദ്ഘാടനം കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ നിർവഹിക്കും.
ഓൺലൈൻ സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലനും ക്ലാസിഫിക്കേഷൻ രേഖാ കൈമാറ്റം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എം.പി. ഹിരണും നടത്തും. മികച്ച സ്വയംതൊഴിൽസംരംഭക ഗ്രൂപ്പിനെ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. നസീം ആദരിക്കും. മികച്ച കർഷകനെ സഹകരണസംഘം ജോയിന്റ് ഡയറക്ടർ പി. സുനിൽകുമാർ ആദരിക്കും. സ്കൂൾക്കുട്ടികൾക്കുള്ള പഠനസഹായികളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.എസ്. താഹ ഉദ്ഘാടനം ചെയ്യും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..