ഹരിപ്പാട് : നാട്ടിലെ പുതിയ വീട്ടിൽ ഒരുദിവസം മാത്രം താമസിച്ചു മടങ്ങിയ സഹോദരങ്ങളുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച ആ വീട്ടിലെത്തിച്ചത്. രണ്ടുമണിക്കൂറോളം പൊതുദർശനത്തിനു വെച്ചശേഷം സംസ്കരിച്ചു. വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മുംബൈയിൽ തടാകത്തിൽ മുങ്ങിമരിച്ച കുമാരപുരം താമല്ലാക്കൽ ശബരിയിൽ ഡോ. രഞ്ജിത്ത് (23), സഹോദരി കീർത്തി (17) എന്നിവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംസ്കാരം.
കുമാരപുരം താമല്ലാക്കൽ ശബരിയിൽ രവീന്ദ്രന്റെയും ദീപയുടെയും മക്കളാണ്. മുംബൈയുടെ ഉപനഗരമായ ഡോംബിവിലിയിൽ വർഷങ്ങളായി ഇവർ കുടുംബസമേതം താമസിക്കുകയായിരുന്നു. ആഴ്ചകൾക്കു മുൻപാണ് താമല്ലാക്കൽ പുതിയ വീടു വാങ്ങിയത്. അടുത്തിടെ ഗൃഹപ്രവേശവും നടത്തി. ഒരുദിവസം താമസിച്ചശേഷം മക്കൾ മുംബൈയിലേക്കു മടങ്ങി. ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൽ തങ്ങി. ഇതിനിടെ ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.
വളർത്തുനായയുമായി സഹോദരങ്ങൾ പ്രഭാതസവാരിക്കിറങ്ങിയതാണ്. നായയെ തടാകത്തിൽ കുളിപ്പിക്കുന്നതിനിടെ കീർത്തി കാൽവഴുതി വീണുപോയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡോ. രഞ്ജിത്തും അപകടത്തിൽപ്പെട്ടു.
രഞ്ജിത്ത് നവിമുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ്ടു പൂർത്തിയാക്കി ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..