ഹരിപ്പാട് : ദ്രാവിഡവർഗ ഐക്യമുന്നണി ജില്ലാ പ്രവർത്തക കൺവെൻഷൻ ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡോ. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസർ പി.എസ്. പ്രേംനാഥ് ജീവരാജ് അധ്യക്ഷത വഹിച്ചു.
ചെയർമാൻ പൊയ്കയിൽ പി.എസ്. രാജ്‌മോഹൻ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തി. പി.വി. ശങ്കർ വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ. എം.ആർ. വന്ദ്യരാജ് നിർവഹിച്ചു.
മാവേലിക്കര രാജാരവിവർമ ചിത്രകലാലയം സെക്രട്ടറി പാർഥസാരഥി വർമ, പ്രോഗ്രാം ജനറൽ കൺവീനർ ആർട്ടിസ്റ്റ് പി.വി. കൊച്ചുകുഞ്ഞ് പരിമണം, ശ്രീനാരായണ വിശ്വധർമ മഠാധിപതി സ്വാമി ശിവബോധാനന്ദ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ, സെൻട്രൽ വഖഫ് കൗൺസിൽ അംഗം അഡ്വ.ടി.ഒ. നൗഷാദ്, പ.ടി. വസന്തകുമാർ, റാണി സോമരാജ്, മുട്ടം സി.ആർ. ആചാര്യ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..