ഹരിപ്പാട് : കാലവർഷക്കെടുതി ലഘൂകരിക്കുന്നതിനായി ജാഗ്രതയോടുള്ള ഇടപെടൽ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഓടകൾ, നീരൊഴുക്കുതോടുകൾ എന്നിവ ഉടൻ വൃത്തിയാക്കും. ഓരുവെള്ളം തടയുന്നതിനായി വിവിധകേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള താത്കാലിക ബണ്ടുകളും പാണ്ടി, പെരുമാങ്കര പാലങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും നീക്കും.
രമേശ് ചെന്നിത്തല എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ താലൂക്കുതലത്തിലെ മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു.പഞ്ചായത്തുതല ദുരന്തനിവാരണസമിതിയുടെ യോഗം വെള്ളിയാഴ്ച ചേരും.
വിവിധവകുപ്പ് മേധാവികൾ തങ്ങളുടെ പരിധിയിൽ ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ തുടങ്ങാൻ യോഗം നിർദേശം നൽകി.
റവന്യൂ, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ ചേർന്ന് ദുരന്തനിവാരണപ്രവർത്തനങ്ങൾ വേഗത്തിലാക്കും.
നഗരസഭാ ചെയർമാൻ കെ.എം. രാജു, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, എ. ശോഭ, ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റുമാർ, തഹസിൽദാർ പി.എ. സജീവ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണിക്കൃഷ്ണൻ മൂസത് എന്നിവരും വിവിധവകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..