• ഡാണാപ്പടി കെയർക്രാഫ്റ്റ് ആശുപത്രിക്കു വടക്ക് ദേശീയപാതയോരത്തെ കുഴിയിൽ കുടിവെള്ളക്കുഴൽ പൊട്ടി വെള്ളംനിറഞ്ഞപ്പോൾ
ഹരിപ്പാട് : ദേശീയപാതാ നിർമാണത്തിനായി രണ്ടുമാസം മുൻപെടുത്ത കുഴി മൂടാത്തതിനാൽ ഡാണാപ്പടി കെയർക്രാഫ്റ്റ് ആശുപത്രിക്കു വടക്കുഭാഗത്ത് വീട്ടുകാർക്കും കച്ചവടക്കാർക്കും റോഡിലേക്കിറങ്ങാൻ കഴിയുന്നില്ല.
ദേശീയപാതാ വികസനത്തിനായി ഭൂമിയും കെട്ടിടങ്ങളും വിട്ടുകൊടുത്തവരാണിത്.
ചൊവ്വാഴ്ച ഉച്ചയോടെ റോഡുപണിനടക്കുന്നതിനിടെ കുടിവെള്ളക്കുഴൽ പൊട്ടി. ബുധനാഴ്ച വൈകീട്ടാണു താത്കാലികമായി നന്നാക്കിയത്.
നേരത്തെയെടുത്ത കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. അതിനാൽ മൂന്നുവീട്ടുകാരും ഏതാനും കച്ചവടക്കാരും റോഡിലേക്കിറങ്ങാൻ ബുദ്ധിമുട്ടുകയാണ്.ദേശീയപാതയുടെ ഭാഗമായുള്ള ഓടനിർമാണത്തിനായി ഏപ്രിൽ ആദ്യമാണ് ഇവിടെ ആഴത്തിൽ കുഴിയെടുത്തത്. ഓടനിർമിക്കുകയോ കുഴിമൂടുകയോ ചെയ്യാത്തതിനാൽ പ്രദേശവാസികൾ ദേശീയപാതാ നിർമാണക്കരാറുകാരെയാണ് ആദ്യം സമീപിച്ചത്.
നടപടിയുണ്ടാകാത്തതിനാൽ കളക്ടർക്കു പരാതിനൽകി. പിന്നാലെ, ഗതാഗതവകുപ്പിന് ഉൾപ്പെടെ പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ല.
അതിനിടെയാണു കഴിഞ്ഞദിവസം കുടിവെള്ളക്കുഴൽ പൊട്ടി വെള്ളം നിറഞ്ഞത്.
കാലവർഷം ശക്തമാകുന്നതോടെ ദുരിതം ഇരട്ടിക്കും. റോഡിലെ വെള്ളം കുഴിയിലേക്കിറങ്ങി കെട്ടിനിൽക്കും. അതോടെ വീടുകളിലേക്കു വെള്ളംകയറുന്ന സ്ഥിതിയാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..