Caption
ഹരിപ്പാട് : കുമാരപുരം പൊത്തപ്പള്ളി ഗവ. എൽ.പി.സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികളുടെ പഠനം ഇനി വേറെ ലെവലായിരിക്കും. പഠനമുറിയിൽ 10 ലക്ഷം രൂപ ചെലവിൽ ഇരിപ്പിടങ്ങളും പ്രൊജക്ടറും പഠനസഹായികൾക്കുമൊപ്പം എ.സി.യും സ്ഥാപിച്ചു.
കളിപ്പാട്ടങ്ങളുടെ ശേഖരത്തിനു പുറമേ കുട്ടികൾക്കു കലാപരിപാടി അവതരിപ്പിക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളുണ്ട്. ഇതിനുപുറമേ അവധിക്കാലത്ത് ലക്ഷം രൂപയുടെ സാധനങ്ങൾകൂടി വാങ്ങിയിരുന്നു. മേശയും കസേരയും അത്യാകർഷകമായാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രീ പ്രൈമറിയിൽ 50 കുട്ടികളുണ്ട്. 60 പേർക്കുള്ള സൗകര്യമുണ്ട്. അടുത്തദിവസങ്ങളിൽ കൂടുതൽ കുട്ടികളെത്തുമെന്നാണു പ്രതീക്ഷ. സർവശിക്ഷ കേരള പദ്ധതിപ്രകാരമാണ് 10 ലക്ഷം രൂപ ചെലവിൽ പഠനസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മൂന്നു ക്ലാസ് മുറികളാണ് പ്രീ പ്രൈമറി വിഭാഗത്തിനായി മാറ്റിവെച്ചിരിക്കുന്നത്. രണ്ട് അധ്യാപകരുണ്ട്. പി.ടി.എ. വഴി നിയമിച്ചവരാണ്. ആധുനികസൗകര്യങ്ങളോടുകൂടിയ പഠനമുറി തയ്യാറാക്കിയതറിഞ്ഞ് പൂർവവിദ്യാർഥികളാണ് ഇവിടേക്ക് എ.സി. വാങ്ങിക്കൊടുത്തത്. ഇതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച പ്രവേശനോത്സവത്തിനൊപ്പം നടക്കും.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 175 കുട്ടികളുണ്ട്. ഹരിപ്പാട് മേഖലയിൽ ഏറ്റവുമധികം കുട്ടികളുള്ള എൽ.പി.സ്കൂൾ കൂടിയാണിത്. 13 ജോടി ഇരട്ടകളാണ് കഴിഞ്ഞ അധ്യയനവർഷം ഇവിടെ പഠിച്ചിരുന്നത്. ഇരട്ടകളുടെ എണ്ണത്താൽ വാർത്തകളിൽ ഇടംപിടിച്ച സ്കൂൾ കൂടിയാണിത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..