Caption
മാവേലിക്കര : നവീകരണം നടക്കുന്ന തട്ടാരമ്പലം-പന്തളം റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടയുടെ മുകളിലെ സ്ലാബ് വാഹനംകയറി തകരുന്നതു പതിവാകുന്നു.
ഏറ്റവുമൊടുവിൽ മാവേലിക്കര പുളിമൂട് ജങ്ഷനു സമീപം വെള്ളിയാഴ്ച വാഹനം കയറി ഇരുപതോളം മീറ്റർ ഭാഗത്താണു സ്ലാബ് തകർന്നത്. നിർമാണത്തിലെ അശാസ്ത്രീയത മൂലമാണ് അടിക്കടി സ്ലാബ് തകരുന്നതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.
ഏതാനും മാസം മുമ്പ് കണ്ടിയൂർ ഗവ. യു.പി. സ്കൂളിനു സമീപം ഗ്രാവലുമായി വന്ന ലോറി തിരിച്ചപ്പോൾ ഓടയുടെ സ്ലാബ് ഇടിഞ്ഞു താഴ്‌ന്നിരുന്നു.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ താത്കാലികമായി ഇട്ട കട്ടികുറഞ്ഞ സ്ലാബാണു തകർന്നതെന്നായിരുന്നു റോഡ് നിർമാണം കരാറെടുത്ത കമ്പനിയുടെ വിശദീകരണം. രണ്ടാഴ്ചമുമ്പ് ഇറവങ്കര ഓലിക്കുഴി ജങ്ഷനു സമീപവും വാഹനം കയറി ഓടയുടെ സ്ലാബ് തകർന്നിരുന്നു.
രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡുനവീകരണം ഇപ്പോൾ അവസാനഘട്ടത്തിലാണ്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 119 കോടി രൂപ ചെലവിലാണ് തട്ടാരമ്പലം-പന്തളം റോഡിന്റെ നവീകരണം നടക്കുന്നത്. തുടക്കംമുതൽ തന്നെ റോഡുനിർമാണവുമായി ബന്ധപ്പെട്ട് പരാതികളുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
ഓടയുടെ രണ്ട് മേൽമൂടികൾക്കിടയിലുള്ള ഭാഗത്ത് വീട്ടമ്മയുടെ കാൽ കുടുങ്ങി പരിക്കേറ്റ സംഭവം കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായിരുന്നു.മാവേലിക്കര പുളിമൂട് ജങ്ഷനു സമീപം വാഹനം കയറി ഓടയുടെ സ്ലാബ് തകർന്നനിലയിൽ


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..