പാണ്ടനാട് : പ്രളയത്തിൽ തകർന്ന ഇല്ലിമല-നാക്കട റോഡിന്റെ പുനരുദ്ധാരണം വൈകുന്നു. പാണ്ടനാട് പഞ്ചായത്ത് 13-ാം വാർഡിലെ നാക്കടക്കടവിനെ ചെങ്ങന്നൂർ-മാന്നാർ റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ആർ.കെ.വി.- നാക്കട റോഡിനെ ഇല്ലിമല-ബുധനൂർ റോഡുമായി ബന്ധിപ്പിക്കുന്ന നദീതീരത്തുകൂടിയുള്ള ലിങ്ക് റോഡു കൂടിയാണ്.
നാക്കടനിവാസികൾക്കു പ്രധാനറോഡിലെത്താനുള്ള മാർഗമാണിത്. ഇല്ലിമല മുതൽ പിണ്ടറംകോടുപ്പടി വരെ 600 മീറ്റർ ഭാഗം പത്തുവർഷംമുൻപ് ടാറിങ്ങും ചെയ്തിരുന്നു. എന്നാൽ വെള്ളപ്പൊക്കത്തെത്തുടർന്ന് റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. ടാറിങും മെറ്റലും ഇളകി. ഇപ്പോൾ കാൽനടയാത്രപോലും അസാധ്യമായി.
റോഡിന്റെ വശങ്ങൾ സംരക്ഷണഭിത്തികെട്ടി ബലപ്പെടുത്തണമെന്നും റീടാറിങ് നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച നിവേദനം മന്ത്രി സജിചെറിയാനു പമ്പാ റസിഡന്റ്‌സ് ഫോറം ഭാരവാഹികൾ നൽകി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..