Caption
കുട്ടനാട് : എ.സി.റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ മങ്കൊമ്പ് മേൽപ്പാലം ഗതാഗതത്തിനു തുറന്നുനൽകി. ഭാരപരിശോധന നടത്താതെ താത്കാലികമായിട്ടാണ് തുറന്നതെന്ന് അധികൃതർ പറഞ്ഞു. സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട് വലിയ തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ എ.സി.റോഡിൽ അനുഭവപ്പെട്ടത്. ഇതേത്തുടർന്നാണ് പാലം തുറന്നത്. വ്യാഴാഴ്ച പാലത്തിന്റെ ഭാരപരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടത്താൻ സാധിച്ചില്ല. വരുംദിവസങ്ങളിൽ പാലത്തിന്റെ ഭാരപരിശോധന നടത്തും.
സർവീസ് റോഡ് ടാർചെയ്തു പണ്ടാരക്കളം മേൽപ്പാലത്തിന്റെ സർവീസ് റോഡ് ടാറിങ് പൂർത്തിയായി. സർവീസ് റോഡ് തകർന്നുകിടക്കുന്നതു കാരണം ജനം വലിയ ബുദ്ധിമുട്ടിലായിരുന്നു. മഴക്കാലം ആരംഭിച്ചാൽ ചളിയും വെള്ളവും കെട്ടിനിന്ന് അപകടങ്ങൾക്കു സാധ്യതയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തരമായി സർവീസ് റോഡ് ടാർചെയ്തത്.
പാലംപണി വൈകുന്നതും റോഡ് ടാർചെയ്യാനുള്ളതു കാരണമാണ്. ഇവിടെ മേൽപ്പാലത്തിനു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ മാറ്റാൻ കാലതാമസമെടുക്കുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. പരാതിയെത്തുടർന്ന് മേൽപ്പാലത്തിന്റെ ഉയരം വർധിപ്പിക്കേണ്ടിവന്നതിനാൽ രൂപരേഖയിൽ മാറ്റംവരുത്തേണ്ടിവന്നതാണ് വൈദ്യുതിലൈൻ തടസ്സമായത്. ലൈൻ മാറ്റുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..