മാവേലിക്കര : പുതിയകാവ് സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം വിദ്യാർഥികളുടെ പഠനത്തിന്റെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച അക്ഷരദീപം പദ്ധതി തുടങ്ങി. തഴക്കര എം.എസ്. സെമിനാരി സ്‌കൂളിൽ പുതിയകാവ് സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാദർ അജി കെ. തോമസ് ഉദ്ഘാടനം ചെയ്തു.
എം.എസ്. സെമിനാരി സ്‌കൂൾ ഹെഡ്മാസ്റ്റർ തോമസ് ജോർജ് അധ്യക്ഷനായി. ഓർത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം സൈമൺ കെ. വർഗീസ് കൊമ്പശ്ശേരിൽ, സഭ മാവേലിക്കര ഭദ്രാസന പി.ആർ.ഒ. അനി വർഗീസ്, ഫാദർ കെ.കെ. തോമസ്, കത്തീഡ്രൽ സെക്രട്ടറി വി.ടി. ഷൈൻമോൻ, കത്തീഡ്രൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് വിനു ഡാനിയേൽ, സെക്രട്ടറി ജെറി ചാക്കോ, ജിജോ ചാണ്ടി, ഫെബിൻ മാത്യു, ഷാരോൺ തോമസ്, ജോയൽ, എലിസബത്ത് ടി. പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയകാവ് സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ അക്ഷരദീപം പദ്ധതി കത്തീഡ്രൽ വികാരി ഫാദർ അജി കെ. തോമസ് ഉദ്ഘാടനം ചെയ്യുന്നു


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..