മാന്യമായ ശമ്പളമുണ്ട്, പിന്നെങ്ങനെ പോലീസിൽ മാങ്ങാക്കള്ളന്മാർ ഉണ്ടാകുന്നു?- എ.എം. ആരിഫ് എം.പി.


1 min read
Read later
Print
Share

എ.എം. ആരിഫ്‌

ആലപ്പുഴ: നിമിഷങ്ങൾകൊണ്ടു കുറ്റവാളികളെ കണ്ടെത്താൻകഴിയുന്ന വിധത്തിൽ പോലീസിന് അന്താരാഷ്ട്ര നിലവാരത്തിൽ പരിശീലനവും മാന്യമായ ശമ്പളവും നൽകുന്നുണ്ടെന്നും പിന്നെന്തുകൊണ്ടാണു ‘മാങ്ങാക്കള്ളന്മാർ’ ഉണ്ടാകുന്നതെന്ന് ആലോചിക്കണമെന്നും എ.എം. ആരിഫ് എം.പി. പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സേനയിലെ ചിലർ ക്രിമിനലുകളുമായി ചങ്ങാത്തം കൂടിയാണു പ്രവർത്തിക്കുന്നത്. സേനയിൽ ധാരാളം ക്രിമിനലുകളുണ്ടെന്നാണു റിപ്പോർട്ട്. ഇവയ്ക്കെല്ലാം പിന്നിൽ വ്യക്തിപരമായ താത്പര്യങ്ങളാണ്. വരുംതലമുറയ്ക്കുവേണ്ടി ഇപ്പോൾ പത്തുകാശ് സമ്പാദിക്കണമെന്ന നിലയിലേക്കു ചില പോലീസുകാർ മാറി. പണത്തിനും സ്വാധീനത്തിനും വഴിപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നതിന്‍റെ ഫലമായി എത്രയോ ജീവിതങ്ങളാണു തരിപ്പണമായത്. സേനയിൽ പിരിച്ചുവിടലിന്‍റെ എണ്ണംകൂടി. മണിചെയിനും ബിനാമി ഇടപാടുകളും നടത്തുന്ന ചില പോലീസുകാർ സേനയെ അപമാനപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.എ. ജില്ലാ പ്രസിഡൻറ് മനുമോഹൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി. എൻ.ആർ. ജയരാജ്, കെ.പി.എ. സംസ്ഥാന പ്രസിഡൻറ് എസ്.ആർ. ഷിനോദാസ്, വൈസ് പ്രസിഡൻറ് ജി.പി. അഭിജിത്ത്, എസ്. സന്തോഷ്, എ. അഞ്ജു, ആൻറണി രതീഷ്, ആർ. റെജികുമാർ, കെ.ആർ. മണിക്കുട്ടൻ, പി. പ്രദീപ്, എം. മനോജ്, എ.എസ്. ഫിലിപ്പ്, നസീബ് കാസിം, എൻ. ഹാഷിർ, കെ.ടി. ഇന്ദ്രജിത്ത് എന്നിവർ പ്രസംഗിച്ചു.

Content Highlights: alappuzha mp am arif against bribery in kerala police

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..