2000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; വിചാരണയ്ക്കു പ്രത്യേക കോടതി


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

പത്തനംതിട്ട : നിക്ഷേപം സ്വീകരിച്ച് 2000 കോടി തട്ടിച്ചെന്ന കേസിൽ പോപ്പുലർ ഫിനാൻസിന് എതിരായ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേകകോടതി രൂപവത്കരിച്ചു.

പ്രത്യേക ജഡ്ജിയും 11 ജീവനക്കാരും അടങ്ങുന്ന കോടതിയുടെ ആസ്ഥാനം ആലപ്പുഴയായിരിക്കും. എല്ലാ കേസുകളും ഈ കോടതിയായിരിക്കും വിചാരണ ചെയ്യുക. കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിന് വിവിധ സംസ്ഥാനങ്ങളിലായി ഇരുനൂറോളം ശാഖകളാണുണ്ടായിരുന്നത്. 2017 മുതൽതന്നെ നിക്ഷേപർക്ക് പണം നൽകാതിരുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു.

2019-ൽ ശാഖകൾ തുറക്കാതിരുന്ന സ്ഥിതിയിലേക്കെത്തിയപ്പോഴാണ് വലിയ തോതിലുള്ള തട്ടിപ്പ് പുറത്തായത്. അയ്യായിരത്തോളംപേർ പണം നഷ്ടപ്പട്ടതായി പരാതി നൽകിയിട്ടുണ്ട്.

ആദ്യം കോന്നി പോലീസാണ് അന്വേഷിച്ചത്. എന്നാൽ കേസിന്റെ വ്യാപ്തി വലുതായതിനാലും വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടന്നതിനാലും സംസ്ഥാനസർക്കാർ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

കേസിൽ പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ, ഭാര്യയും ഡയറക്ടറുമായ പ്രഭാ ഡേനിയേൽ, മക്കളും ഡയറക്ടർമാരുമായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

വകയാറിലെ ഇവരുടെ വീടും ഭൂമിയും ഫിനാൻസിന്റെ എല്ലാ സ്ഥാപനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.

Content Highlights: alappuzha, popular finance scam 2000 crore

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..