പ്രതീകാത്മകചിത്രം| Photo: Mathrubhumi
കായംകുളം: ഡി.വൈ.എഫ്.ഐ. പത്തിയൂർ മേഖലാ സെക്രട്ടറിയും സി.പി.എം. ചിറ്റാംകുളങ്ങര ബ്രാഞ്ച് സെക്രട്ടറിയുമായ അനൂപിനെ സസ്‌പെൻഡ് ചെയ്തു. സി.പി.എം. പത്തിയൂർ ലോക്കൽകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഡി.വൈ.എഫ്.ഐ. ഫ്രാക്‌ഷനാണ് കഴിഞ്ഞദിവസം നടപടി എടുത്തത്.
ഡി.വൈ.എഫ്.ഐ. യൂണിറ്റ് സമ്മേളനത്തിൽനിന്ന് അനൂപ് യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും മറ്റു ചില ആരോപണങ്ങളും ഉയർന്നിരുന്നു. തുടർന്നാണു ഡി.വൈ.എഫ്.ഐ. ഫ്രാക്‌ഷൻ യോഗം ചേർന്ന് അനൂപിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താൻ രണ്ടംഗ കമ്മിഷനെയും ചുമതലപ്പെടുത്തി. ലോക്കൽകമ്മിറ്റി അംഗങ്ങളായ മനുചെല്ലപ്പൻ, ആശ എന്നിവരെയാണ് അന്വേഷണ കമ്മിഷനായി നിയോഗിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..