ഹോട്ടലിലെ വാഷ് ബേസിനിൽ വെച്ചിരിക്കുന്ന ചിക്കൻ
ഹരിപ്പാട് : ഡാണാപ്പടിയിലെ ‘ബേക് എൻ ഗ്രിൽ’എന്ന ഹോട്ടൽ ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാത്ത സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നത്. വാഷ് ബേയ്‌സിനിലിട്ടാണ് ചിക്കനിൽ മസാലപുരട്ടിയിരുന്നത്. ഇതിനൊപ്പം ഭക്ഷണത്തിൽ കൃത്രിമനിറം ചേർക്കുന്നതും കണ്ടെത്തി. ശനിയാഴ്ച നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി.
സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ ഭക്ഷണം പൊതിഞ്ഞുനൽകുന്നതും പൊതിയിൽ സർക്കാർ നിർദേശപ്രകാരമുള്ള ലേബൽ പതിപ്പിക്കാത്തതും ശ്രദ്ധയിൽപ്പെട്ടതിനാൽ കാർത്തികപ്പള്ളിയിലെ ക്യൂസിയ ഹോട്ടലിനെതിരേയും നടപടിയുണ്ടായി. ഭക്ഷ്യസുരക്ഷാ അധികൃതർ കഴിഞ്ഞദിവസംനടത്തിയ പരിശോധനയെത്തുടർന്ന് ഈ സ്ഥാപനവും അടപ്പിച്ചു.
കാർത്തികപള്ളി പടിപ്പുര ഹോട്ടലുടമയിൽനിന്നു പിഴയീടാക്കാൻ പരിശോധനസംഘം ശുപാർശചെയ്തു. റഫ്രിജറേറ്ററിൽ പഴകിയ ഭക്ഷണം സൂക്ഷിച്ചിരുന്നത് കണ്ടെത്തി. അടുക്കളയിൽ പൂച്ചയുടെ സാന്നിധ്യം, പൊതിഞ്ഞുനൽകുന്ന ഭക്ഷണത്തിന് ലേബൽ പതിപ്പിക്കുന്നില്ല തുടങ്ങിയവയും നടപടിക്കു കാരണമായി.
താമല്ലാക്കൽ പടിഞ്ഞാറ് പ്രവർത്തിച്ചിരുന്ന എണ്ണപ്പലഹാര യൂണിറ്റ് കഴിഞ്ഞയാഴ്ച അടപ്പിച്ചിരുന്നു. ലൈസൻസില്ലാത്തതിനാലാണിത്.
Content Highlights: hotel closed, food safety
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..